salim
എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ മുൻ പ്രസിഡന്റായിരുന്ന കലവൂർ ഗോപിനാഥിന്റെ പേരിൽ ഏർപ്പെടുത്തിയ മികച്ച ഗുരുധർമ്മ പ്രചാരകനുള്ള പുരസ്കാരം എം.ഡി.സലിം കോമളപുരത്തിനു കലവൂർ ഗോപിനാഥിന്റെ മകൻ ബിജു ഗോപിനാഥ് സമ്മാനിക്കുന്നു

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ മുൻ പ്രസിഡന്റായിരുന്ന കലവൂർ ഗോപിനാഥിന്റെ പേരിൽ ഏർപ്പെടുത്തിയ മികച്ച ഗുരുധർമ്മ പ്രചാരകനുള്ള പുരസ്കാരം എം.ഡി.സലിം കോമളപുരത്തിനു കലവൂർ ഗോപിനാഥിന്റെ മകൻ ബിജു ഗോപിനാഥ് സമ്മാനിച്ചു. സമ്മേളനം ജി.ഡി.പി.എസ് ജില്ലാ സെക്രട്ടറി വി.വി.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.ജി.ഡി.പി.എസ് ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റ് ടി.കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി യുവജന വേദി സംസ്ഥാന ചെയർമാൻ നാസർ.എം.പൈങ്ങാമഠം കലവൂർ ഗോപിനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. ബേബിപാറക്കാടൻ.എച്ച്.സുധീർ,ഡി.ശിശുപാലൻ,ഷൈല എന്നിവർ സംസാരിച്ചു. കെ.ജി.കമലാസനൻ സ്വാഗതവും എം.കെ.നരേന്ദ്രൻ നന്ദിയും പറഞ്ഞു.