പൂച്ചാക്കൽ: തൈക്കാട്ടുശേരി പാലം വഴിയുള്ള ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആദരം സാന്ത്വനം തൈക്കാട്ടുശേരി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. പാണാവള്ളി, പള്ളിപ്പുറം, തൈക്കാട്ടുശേരി പഞ്ചായത്തുകളിലെ യാത്രക്കാർ ദേശീയ പാതയിലെത്താനും തുറവൂർ റെയിൽവേ സ്റ്റേഷനിൽ എത്താനും ആശ്രയിച്ചിരുന്ന സർവ്വീസാണ് നിറുത്തലാക്കിയത്. കുഞ്ഞുകുഞ്ഞിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ട്രസ്റ്റ് ചെയർമാൻ ഒ.സി. വക്കച്ചൻ ഉദ്ഘാടനം ചെയ്തു. റജി ചിറ്റേഴത്ത്, അനീഷ് ചാക്കനാട്ട്, കൈലാസൻ ,ജോൺ എന്നിവർ സംസാരിച്ചു.