hh
ആർ. സജി ലാൽ പള്ളിപ്പാട്ട് സംസാരിക്കുന്നു

ഹരിപ്പാട്: എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ. ആർ സജിലാലിന്റെ രണ്ടാംഘട്ട പര്യടനം പള്ളിപ്പാട് കുരീത്തറയിൽ നിന്നും ആരംഭിച്ച് ഹരിപ്പാട് ടൗൺ, ചെറുതന എന്നിവി​ടങ്ങളിലെ സ്വീകരണം കഴിഞ്ഞ് കരുവാറ്റ മൂഴാങ്കല്ലിൽ സമാപിച്ചു. ഇലക്ഷൻ കമ്മിറ്റി പ്രസിഡന്റ് എം. സത്യപാലൻ, സെക്രട്ടറി പി. വി സത്യനേശൻ, എൽ. ഡി. എഫ് നേതാക്കളായ കെ. കാർത്തികേയൻ, സി. പ്രസാദ്, ടി. എസ് താഹ, ജി. പുഷ്പരാജൻ, ആർ. അനിൽകുമാർ, പി. ബി സുഗതൻ, സി. എ അരുൺകുമാർ, സി. രത്നകുമാർ, എ. ശോഭ, സനൂപ് കുഞ്ഞുമോൻ, ശിവപ്രസാദ്, തിലകരാജ്, മനോജ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.