ആലപ്പുഴ: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ മുൻകൂട്ടി ഒരുക്കണമെന്നാവശ്യപ്പെട്ട് കേരള ഗസറ്റഡ് ഓഫീസഴ്സ് അസോസിയേഷൻ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. വിതരണ കേന്ദ്രങ്ങളിൽ നിന്നും പോളിംഗ് ഡ്യൂട്ടിക്ക് ശേഷം വീടുകളിലേക്ക് മടങ്ങുന്നതിനു മതിയായ യാത്രാസൗകര്യം ഒരുക്കുക , വനിത ജീവനക്കാർക്ക് സൗകര്യങ്ങൾ ഉറപ്പാക്കുക, പോളിംഗ് വേതനം മുൻ‌കൂർ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജില്ലാ സെക്രട്ടറി ആർ.രാജീവ്‌, സംസ്ഥാന കമ്മിറ്റി അംഗം സി.കെ ഷിബു, ജില്ലാ ജോയിന്റ് സെക്രട്ടറി റെനി സെബാസ്റ്റ്യൻ, സെക്രട്ടേറിയറ്റ് അംഗം രാജേഷ് എന്നിവർ ചേർന്ന് നിവേദനം നൽകി​യത്.