മാവേലിക്കര: കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ മാവേലിക്കര ടൗൺ കൊറ്റാർകാവ് ഏരിയാ സമ്മേളനം ടൗൺ പ്രസിഡന്റ് പി.കെ.പീതാംബരൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.ജെ.ഇട്ടിയവറ, സെക്രട്ടറി കെ.സി.ഗോപാലൻ, പ്രൊഫ.ജി.ഉണ്ണികൃഷ്ണൻ, വി.ശങ്കരൻകുട്ടി എന്നിവർ സംസാരിച്ചു. യോഗത്തിൽ ലളിതകലാ അക്കാദമി സംസ്ഥാന പുരസ്‌കാര ജേതാവ് പ്രൊഫ.ജി.ഉണ്ണികൃഷ്ണനെയും 50 വർഷം പൂർത്തിയാക്കിയ അംഗങ്ങളായ പി.കെ.സഹദേവൻ, ലളിതാഭായി, കെ.ഏബ്രഹാം, ഏലിയാമ്മ ഏബ്രഹാം എന്നിവരെയും ആദരിച്ചു.