ഹരിപ്പാട്: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ ആയുർവേദ പ്രചാരൺ പുരസ്കാരത്തിന് ഡോ. ആർ. ശ്രീനി അർഹനായി. ആയുർവേദ ചികിത്സാ മേഖലയിലെ മികവും ബോധവത്കരണവും പരിഗണിച്ചാണ് അവാർഡ്.
എറണാകുളം കലൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ ഹൈബി ഈഡൻ എം.പി അവാർഡ് സമ്മാനിച്ചു.
കുമാരപുരം ഗവ. ഡിസ്പെൻസറി മെഡിക്കൽ ഓഫീസറായിരിക്കെ ആയുർവേദിക് പ്രിവന്റീവ് ഓങ്കോളജി എന്ന ആശയത്തെ മുൻനിർത്തി ഇദ്ദേഹം അവതരിപ്പിച്ച വിഷൻ 2019 എന്ന പദ്ധതി അന്താരാഷ്ട ആയുഷ് കോൺക്ലേവിലെ മികച്ച നാലു പദ്ധതികളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഫേസ് ബുക്കിലെ 'ഞായറാഴ്ചക്കുറുക്ക് ' എന്ന പ്രതിവാര പംക്തി ആയുർവേദ പരിപാടിയും ശ്രദ്ധേയമാണ്.
നിലവിൽ ചെന്നിത്തല ഗവ. ആയുർവേദ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറാണ് ഇദ്ദേഹം.
തിരുവനന്തപുരം ഗവ. ആയുർവേദ മെഡിക്കൽ കോളേജിൽ നിന്നും നാലാം റാങ്കോടെ ബി.എ.എം.എസ് പഠനം പൂർത്തിയാക്കിയ ഇദ്ദേഹം എ.എം എ.ഐയുടെ സജീവ പ്രവർത്തകനാണ്.
നിലവിൽ എ.എം.എ.ഐ ജില്ലാ കമ്മിറ്റി അംഗമാണ്. കരുവാറ്റ പാളപ്പുറത്ത് റിട്ട. പോസ്റ്റ് മാസ്റ്റർ രാമചന്ദ്രൻ നായരുടെയും റിട്ട. അദ്ധ്യാപിക ഓമനയുടെയും മകനാണ്. ഭാര്യ സജിത ആർ. കുറുപ്പ് തലവടി ഗവ. ആയുർവേദാശുപത്രി മെഡിക്കൽ ഓഫീസറാണ്. ഏകമകൾ: ഹരിചന്ദന 11-ാം ക്ലാസ് വിദ്യാർത്ഥിനി.