ചെങ്ങന്നൂർ: എൻ.ഡി.എ സ്ഥാനാർത്ഥി എം.വി ഗോപകുമാറി​ന്റെ ചെങ്ങന്നൂർ നഗരത്തി​ലെ പര്യടനം ചെങ്ങന്നൂർ ഐ.ടി.ഐ ജംഗ്ഷനിൽ നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ബി.ജയകുമാർ അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ ട്രഷറാർ ഹരി.എസ്.കർത്ത, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അനിൽ അമ്പാടി, സെക്രട്ടറി അനീഷ് മുളക്കുഴ, രാജേഷ് ഗ്രാമം, വി.ബിനുരാജ്, മുൻസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി അനിൽ കുമാർ, മണ്ഡലം ട്രഷറർ മനുകൃഷ്ണൻ, സുധാമണി, ശ്രീദേവി ബാലകൃഷ്ണൻ, ഇന്ദുരാജൻ, ആതിര ഗോപൻ, സുഷമാ ശ്രീകുമാർ എന്നിവർ സംസാരിച്ചു. പര്യടനം ഇടനാ‌ട്ടിൽ സമാപിച്ചു.