s

ആലപ്പുഴ: ജില്ലയിലെ അവശ്യ സർവീസ് വിഭാഗത്തിനായുള്ള പോസ്റ്റൽ വോട്ടിംഗ് പൂർത്തിയായി. 89 ശതമാനം പോളിംഗാണ് ഈ വിഭാഗത്തിൽ രേഖപ്പെടുത്തിയത്. അവശ്യ സർവീസ് വിഭാഗത്തിലുണ്ടായിരുന്ന 2267 വോട്ടർമാരിൽ 2021 പേർ നിയോജകമണ്ഡലാടിസ്ഥാനത്തിൽ തയ്യാറാക്കിയ പോസ്റ്റൽ വോട്ടിംഗ് കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്തി. അരൂർ മണ്ഡലത്തിൽ 207 (90ശതമാനം), ചേർത്തലയിൽ 503 (94ശതമാനം), ആലപ്പുഴയിൽ 497 (88ശതമാനം), അമ്പലപ്പുഴയിൽ 320 (89ശതമാനം), കുട്ടനാട്ടിൽ 64 (79ശതമാനം), ഹരിപ്പാട് 123 (90ശതമാനം), കായംകുളത്ത് 124 (87ശതമാനം), മാവേലിക്കരയിൽ 135 (89ശതമാനം), ചെങ്ങന്നൂരിൽ 63 (82ശതമാനം എന്നിങ്ങനെയാണ് മണ്ഡലം തിരിച്ച് വോട്ട് രേഖപ്പെടുത്തിയവരുടെ കണക്ക്.