മാവേലിക്കര: യു.ഡി.എഫിന് പിൻതുണ നൽകുവാൻ കേരള വിശ്വകർമ്മസഭ നേതൃയോഗം തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി എൻ.മോഹൻദാസ് അറിയിച്ചു. ഡോ.ശങ്കരൻ കമ്മി​ഷൻ റിപ്പോർട്ട് നടപ്പാക്കാത്തതും ദേവസ്വം സംവരണത്തിൽ വിശ്വകർമ്മജരെ പൂർണമായും അവഗണിച്ചതും വിശ്വകമ്മജരുടെ തൊഴിൽ സംരക്ഷണത്തിനായി അനുവദിച്ച 10കോടി രൂപ അട്ടിമറിച്ചതും ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് മറ്റൊരു ബോർഡിൽ ലയിപ്പിച്ചതും എൽ.ഡി.എഫ് സർക്കാർ വിശ്വകർമ്മജരോട് കാട്ടിയ അവഗണനയാണെന്ന് യോഗം ആരോപിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എ.ജി വിജയൻ, ജനറൽ സെക്രട്ടറി പി.ശങ്കരൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണൻ, സെക്രട്ടറിമാരായ വി.എൻ ചന്ദ്രമോഹൻ, എൻ.മോഹൻദാസ് എന്നിവർ പങ്കെടുത്തു.