ambala
മഹിളാ മോർച്ച അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കപ്പക്കടയിൽ സംഘടിപ്പിച്ച വനിതാ സംഗമം ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് കെ .പി . ശശികല ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ :അയ്യപ്പഭക്തരെ ദ്രോഹിച്ച സംഭവത്തിൽ ഇടതു വലതു മുന്നണികൾ ഒരേ തൂവൽ പക്ഷികളാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചർ പറഞ്ഞു. മഹിളാ മോർച്ച അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കപ്പക്കടയിൽ സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അയ്യപ്പഭക്തർ നാമജപങ്ങളും ,പ്രതിരോധ ങ്ങളുമായി നിൽക്കുമ്പോൾ ലോക സഭയിലെ പന്ത്രണ്ട് എം .പി മാരുമായി കോൺഗ്രസുകാർ മൗനം പാലിക്കുകയായിരുന്നു. ഏപ്രിൽ ആറിന് വോട്ട് ചെയ്യാൻ പോകുമ്പോൾ അയ്യപ്പഭക്തർക്കൊപ്പം നിന്നവർ നിയമസഭയിൽ ഉണ്ടാകണം എന്ന് ചിന്തിക്കണമെന്നും ശശികല പറഞ്ഞു .മഹിളാ മോർച്ച നിയോജക മണ്ഡലം പ്രസിഡൻ്റ് അനിതാ ബാലൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മഹിളാ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ആശാരുദ്രാണി മുഖ്യ പ്രഭാഷണം നടത്തി .ബി .ജെ .പി നിയോജക മണ്ഡലം പ്രസിഡന്റ് വി .ശ്രീജിത്ത് ,ബി .ജെ .പി മണ്ഡലം വൈസ് പ്രസിഡന്റ് പ്രീജ അഭിലാഷ് ,ജ്യോതിലക്ഷ്മി , ബീനാ കൃഷ്ണ കുമാർ തുടങ്ങിയവർ പങ്കെടുത്തു.