അരൂർ: അരൂർ അഗ്നി രക്ഷാനിലയത്തിൽ സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെ രണ്ടാമത്തെ ബാച്ചിന്റെ പ്രായോഗിക പരിശീലനവും ബോധവത്കരണ ക്ലാസും ആരംഭിച്ചു. സ്റ്റേഷൻ ഓഫീസർ ആർ.ബാബു ഉദ്ഘാടനം ചെയ്തു. 20 പേരടങ്ങുന്ന യുവതി യുവാക്കളാണ് പരീശീലനത്തിൽ പങ്കെടുക്കുന്നത്. പ്രഥമ ശുശ്രൂഷ, ഫയർ ഫൈറ്റിംഗ്, പ്രകൃതിദുരന്തങ്ങളിലും മറ്റും സ്വീകരിക്കേണ്ട അത്യാവശ്യ കാര്യങ്ങൾ തുടങ്ങിയവയിലാണ് പരിശീലനം. അസി. സ്റ്റേഷൻ ഓഫീസർ കെ.വി.മനോഹരൻ, ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ എം.മനുക്കുട്ടൻ, ടി.വി.രജ്ഞിത്ത് എന്നിവർ നേതൃത്വം നൽകി.