ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 16-ാം വാർഡ് മച്ചിമുക്കിൽ കടലേറ്റം രൂക്ഷം. 25 ഓളം വീടുകൾ അപകട ഭീഷണിയിലായി. ഇന്നലെ ഉച്ചയോടെ ആരംഭിച്ച കടലേറ്റം രാത്രിയിലും അവസാനിച്ചില്ല.

രണ്ട് കിലോമീറ്ററോളം ഭാഗത്താണ് കടൽകയറ്റ ഭീഷണി നിലനിൽക്കുന്നത്. 50 മീറ്ററോളം ഭാഗം കടലെടുത്തു.കടലോരത്ത് നിന്ന കാറ്റാടി മരങ്ങളും തെങ്ങും കടപുഴകി. 25 വീടുകളിലേക്ക് കടൽ വെള്ളം ഇരച്ചുകയറി. കടൽക്ഷോഭം ശക്തമായാൽ കുടുതൽ വീടുകൾക്ക് ഭീഷണിയാകും. ചേർത്തല തഹസിൽദാർ ഉൾപ്പെടെയുള്ളവരും മുന്നണി സ്ഥാനാർത്ഥികളും സംഭവസ്ഥലം സന്ദർശിച്ചു. മണൽ ചാക്കുകൾ നിരത്തി താത്കാലികമായി സംരക്ഷണമൊരുക്കാൻ ജില്ലാ ഭരണകൂടവും രംഗത്തുണ്ട്.