
ഹരിപ്പാട്: എൻ.ഡി.എ സ്ഥാനാർത്ഥി കെ.സോമന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് ഹരിപ്പാട്ട് റോഡ് ഷോ നടത്തും. രാവിലെ 10.30 ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് മുന്നിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ നഗരം ചുറ്റി 11.30 ന് ടൗൺ ഹാൾ ജംഗ്‌ഷനിൽ സമാപിക്കും.