nfn
എസ്. എൻ. ഡി. പി യോഗം കാർത്തികപ്പള്ളി യൂണിയനിൽ ശ്രീനാരായണ പെൻഷനേഴ്‌സ് കൌൺസിന്റെ രൂപീകരണ യോഗം യൂണിയൻ പ്രസിഡന്റ്‌ കെ. അശോകപണിക്കർ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം കാർത്തികപ്പള്ളി യൂണിയനിൽ ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിലി​ന്റെ രൂപീകരണ യോഗം യൂണിയൻ പ്രസിഡന്റ്‌ കെ. അശോകപണിക്കർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അഡ്വ. ആർ. രാജേഷ്ചന്ദ്രൻ അദ്ധ്യക്ഷനായി. പെൻഷനെഴ്സ് കൗൺസിൽ കേന്ദ്രസമിതി ട്രഷറർ ബോസ്, കേന്ദ്രസമിതി സമിതി ജോയിന്റ് സെക്രട്ടറി പ്രദീപ്കുമാർ, യോഗം ഡയറക്ടർ പ്രൊഫ. സി. എം ലോഹിതൻ, ഡോ. ബി സുരേഷ്‌കുമാർ, യൂണിയൻ കൗൺസിലർ മാരായ ശ്രീധരൻ, പി. എസ് അശോക് കുമാർ എന്നിവർ സംസാരിച്ചു. ചെയർമാനായി സഹദേവൻ, കൺവീനർ ആയി കരുണാകരൻ, കമ്മിറ്റി അംഗങ്ങളായി കെ. ആർ രാധാകൃഷ്ണൻ, ഭാഷ്യലാൽ മോഹൻ, രവീന്ദ്രൻ, ശശിധരൻ, സുഗതപണിക്കർ എന്നിവരെ തി​രഞ്ഞെടുത്തു