ആലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ സിവിൽ സ്റ്റേഷൻ യൂണിറ്റ് വാർഷികസമ്മേളനം ജില്ലാ ട്രഷറർ കെ.സോമനാഥൻ പിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാമഭദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ടൗൺ സെക്രട്ടറി ജി. ശശിധരൻ,ജില്ലാ കമ്മിറ്റി അംഗം എം.മുഹമ്മദ് യൂനുസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്. രാമഭദ്രൻ നായർ (പ്രസിഡന്റ് ), ടി. എ.നവാസ് (സെക്രട്ടറി), എൻ.സെയ്ഫുദ്ദീൻ( ട്രഷറർ), കെ.പ്രസന്നകുമാരി,രോഹിണി പ്രഭാകരൻ, പുഷ്പാംഗദൻ, (വൈസ് പ്രസിഡന്റുമാർ), എ.കെ.റഹീം, കെ.സദാനന്ദൻ, പി. എസ്. അശോക് കുമാർ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.