ആലപ്പുഴ: കേരള രാഷ്ട്രീയ പഠനഗവേഷണ കേന്ദ്രം ജനറൽ കൗൺസിലിന്റെ നേതൃത്വത്തിൽ
'തിരഞ്ഞെടുപ്പും മൗലിക ഉത്തരവാദിത്വവും'എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ പഠന ഗവേഷണകേന്ദ്രം ഡയറക്ടർ ജോർജ് മാത്യു ആറ്റുകടവിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.മിനി ജോസ് , അഡ്വ.ദിലീപ് ചെറിയനാട് , വി.രാധാകൃഷ്ണൻ , ഇ.ഷാബ്ദ്ദീൻ , എൻ.ബി.ഭുവനചന്ദ്രൻ നായർ, ജേക്കബ് എട്ടുപറയിൽ, ബിനു മദനനൻ എന്നിവർ സംസാരിച്ചു.