ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഏകീകൃത ആരോഗ്യ തിരിച്ചറിയൽ കാർഡ് (യു.എച്ച്.ഐ.ഡി കാർഡ്) വിതരണം ആരംഭിച്ചു. തിരിച്ചറിയൽ കാർഡ് കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രിയിലും ഉപയോഗിക്കാം. ഒ.പി ടിക്കറ്റ് എടുക്കുന്നതിനും വാർഡിൽ കിടത്തി ചികിത്സ ലഭിക്കുന്നതിനും കാർഡ് ആവശ്യമായി വരും. രോഗിയുടെ ചികിത്സാവിവരങ്ങൾ ഡോക്ടറുടെ കമ്പ്യൂട്ടറിൽ ലഭ്യമാക്കുന്നതിനും യു.എച്ച്.ഐ.ഡി കാർഡ് വേണം.