മണ്ണഞ്ചേരി: മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് മുസ്ലിം ജമാഅത്ത് പള്ളി ദർസിന്റെ വാർഷികവും പൂർവ വിദ്യാർത്ഥി സംഗമവും ഇന്ന് ഉച്ചക്ക് രണ്ടിന് പള്ളി മൈതാനിയിൽ നടക്കും.മഹല്ല് വൈസ് പ്രസിഡന്റ് വി.പി മുഹമ്മദ് നാസർ അദ്ധ്യക്ഷത വഹിക്കും. കെ.എ. നിസാമുദ്ദീൻ ഫൈസി ആറാട്ടുപുഴ ഉദ്ഘാടനം ചെയ്യും.