മാവേലിക്കര: മാവേലിക്കരയിൽ ആദ്യമായി മൊബൈൽ പെട്രോൾ പമ്പ് യൂണിറ്റ് രജിസ്റ്റർ ചെയ്തു. കറ്റാനം മോഹൻ ഫ്യുവൽസ് ഉടമ മോഹന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. 6000 ലിറ്റർ കപ്പാസിറ്റിയുള്ള വാഹനം ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഉത്പന്നമാണ് നൽകുന്നത്. ആശുപത്രി, വലിയ കമ്പനികൾ എന്നിവയ്ക്കും വാഹനങ്ങൾക്കും സ്ഥലത്ത് എത്തി യൂണിറ്റ് ഇന്ധനം നിറക്കും. ഭാരത് ബൻസിന്റെ 1015 ആർ ഷാസിയിലാണ് യൂണിറ്റ് നിർമ്മിച്ചിട്ടുള്ളത്. അഗ്‌നിരക്ഷാ മാർഗങ്ങൾ ഉൾപ്പടെ എല്ലാ ആദുനിക സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുള്ളതാണ് വാഹനം. യൂണിറ്റിലേക്ക് ഇന്ധനം നിറക്കുവാനായി പ്രത്യേകം കാനറിയും മോഹൻ ഫ്യൂവൽസിൽ നിർമ്മിച്ചിട്ടുണ്ട്.
എറണാകുളം ഹിന്ദ്രാ ഇന്റെ സ്ട്രീസ് ആണ് ബോഡി നിർമ്മാണം നടത്തിയിരിക്കുന്നത്. മാവേലിക്കരയിൽ ആദ്യമാണ് ഇത്തരത്തിൽ ഒരു സംരംഭം എന്ന് മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജ് പറഞ്ഞു. വാഹനത്തിന്റെയും യൂണിറ്റിന്റെയും ഫിറ്റ്‌നസ് പരിശോധന എ.എം.വിമാരായ കുര്യൻജോൺ, എം.ശ്യാംകുമാർ, ബി.ജയറാം എന്നിവർ നിർവഹിച്ചു. മൊബൈൽ പെട്രോൾ പമ്പിന്റെ സേവനത്തിന് 8606606807, 8606606806, 8281501694 എന്നീ നമ്പരിൽ ബന്ധപ്പെടണം. തലൂക്കിന്റെ എല്ലാ ഭാഗത്തും സേവനം നൽകും.