ആലപ്പുഴ : കഴിഞ്ഞ രണ്ട് ദിവസമായി വെബ്സൈറ്റ് തകരാറിലായതിനാൽ പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത് മുടങ്ങി. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ ഇന്നലെ വരെയായിരുന്നു ആദായ നികുതി വകുപ്പ് സമയം അനുവദിച്ചിരുന്നത്.
ഇനിയും പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവർ ആയിരം രൂപ പിഴ അടയ്‌ക്കേണ്ടി വരും. 40 കോടി പാൻകാർഡുകളിൽ 22 കോടി പാൻകാർഡുകൾ മാത്രമാണ് ഇതുവരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുളളത്. ഡിസംബർ 31ന് ശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ അസാധുവാക്കാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനം. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതോടെ ഒന്നിലധികം പാൻ കാർഡുകൾ ഉപയോഗിക്കുന്നത് തടയാൻ കഴിയും.