
അമ്പലപ്പുഴ : പ്രവാസി മലയാളികൾക്ക് പിണറായി സർക്കാർ പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ ഒന്നും നടപ്പിലാക്കിയിട്ടില്ലെന്ന് ലക്ഷദീപ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം. കെ .കോയ പറഞ്ഞു. അമ്പലപ്പുഴയിലെ യു .ഡി .എഫ് സ്ഥാനാർത്ഥി അഡ്വ.എം. ലിജുവിന്റെ വിജയത്തിനായി അമ്പലപ്പുഴയിൽ നടന്ന കേരള പ്രദേശ് പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം പ്രവാസി കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കൊല്ലമ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു.ഡി. സി .സി ജനറൽ സെക്രട്ടറി പി .സാബു,പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി യു .എം .കബീർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് നസീം ചെമ്പകപ്പള്ളി, ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് സഹദേവൻ,സഫീർ പീടിയേക്കൽ,ഗോപൻ തത്താരപ്പള്ളി,ജിനേഷ്,അനസ് തൂമ്പുങ്കൽ,കബീർ വടക്കെവെളി,എസ്. റിയാസ്, മുഹമ്മദ് കോയ,കമറുദീൻ എന്നിവർ സംസാരിച്ചു.