മുതുകുളം :യുഡിഎഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയുടെ തിരഞ്ഞെടുപ്പു പ്രചരണാർത്ഥം, യുഡിഎഫ് ആറാട്ടുപുഴ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറാട്ടുപുഴയിൽ നടത്തിയ പൊതുസമ്മേളനം യുത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഐ.യു.എം.എൽ നേതാവ് സിദ്ധിക്ക് അലി രാങ്ങാട്ടുർ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റയിസ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടൻ, ഡി.സി.സി സെക്രട്ടറി അഡ്വ. എ. ഷുക്കൂർ, യുത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അച്ചു ശശിധരൻ, യു.ഡി. എഫ് കൺവീനർ ബാബുക്കുട്ടൻ, എം.എ.ലത്തീഫ്, എ.ഷാജഹാൻ, ഷെഫീക് മുട്ടിത്തറ, എ.മുഹമ്മദ് കുഞ്ഞു, സുൽഫി താഹ, ഫക്രൂദീൻ അലി, അബ്ദുൽ റഷീദ്, സജീർ തുടങ്ങിയവർ സംസാരിച്ചു.