മുതുകുളം :പുല്ലു കുളങ്ങര സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 2992ന്റെ വാർഷിക പൊതുയോഗംബാങ്ക് പ്രസിഡന്റ് അഡ്വ.ഡി.സുധാകരന്റെ അദ്ധ്യക്ഷതയിൽ നടന്നു.
ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് സെക്രട്ടറി എം.വൈ. സമീന സ്വാഗതം പറഞ്ഞു. തുടർന്ന് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. രാജ്യത്തെ മികച്ച കർഷകരിൽ ഒരാളായി തിരഞ്ഞെടുത്ത പഞ്ചായത്ത് നാഷണൽ ബാങ്ക് മുൻ മാനേജർ കൊറ്റിനാട്ട് എം.ഗോപാലകൃഷ്ണപിള്ളയേയും ഈ വർഷത്തെ സംസ്ഥാന വനമിത്ര അവാർഡ് ജേതാവ് കണ്ടല്ലൂർ വടക്ക് പ്രണവം കെ.ജി.രമേശിനേയും ആദരിച്ചു. ബാങ്ക് അംഗങ്ങളുടെ കുട്ടികളിൽ എസ്.എസ്.എൽ.സി, സി.ബി.എസ്.സി. പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് കാഷ് അവാർഡുകൾ വിതരണം ചെയ്തു. ഭരണ സമിതി അംഗങ്ങളായ കെ.മുഹമ്മദ് കുഞ്ഞ്, ഹാലിദ്, അഡ്വ.എ. അജികുമാർ, എ.അജിത്ത്, അഭിലാഷ്.എം, ശ്രീജേഷ്.എസ്,രമണി.ആർ, എൻ.ശോഭനകുമാരി, ജെ.ഉഷാകുമാരി എന്നിവർ സംസാരിച്ചു. കെ.അനീഷ്‌കുമാർ നന്ദി പറഞ്ഞു.