ചേർത്തല: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ പെസഹ വ്യാഴം, ദുഃഖവെള്ളി ചടങ്ങുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. വിശ്വാസികൾക്ക് പ്രാർത്ഥന നടത്തുന്നതിനും നേർച്ച അർപ്പിക്കുന്നതിനും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് വികാരി ഫാ.ടോമി പനയ്ക്കൽ അറിയിച്ചു.ഇന്ന് വൈകിട്ട് 5ന് തിരുവത്താഴ ബലിക്കും കാൽകഴുകൽ ശുശ്രൂഷയ്ക്കും ഫാ.ടോമി പനയ്ക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും.തുടർന്ന് ആരാധന. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കാർത്താവിന്റെ അൽഭുത പീഡാനുഭവ കല്ലറക്ക് മുന്നിൽ പള്ളിയിലെ വലിയ വിളക്ക് തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്യും.രാത്രി 9 ന് കർത്താവിന്റെ അൽഭുത രൂപം പ്രത്യേക പേടകത്തിൽ നിന്നും പ്രാർത്ഥനകളോടെ പുറത്തിറക്കി പ്രധാന അൾത്താരയുടെ മുൻവശത്ത് വിശ്വാസികൾക്ക് വണക്കത്തിനായി പ്രതിഷ്ഠിക്കും. നാളെ പുലർച്ചെ പള്ളിമു​റ്റത്തെ മുല്ലപ്പൂ പന്തലിലേയ്ക്ക് രൂപം പ്രതിഷ്ഠിക്കും. വൈകിട്ട് 3 ന് പീഡാനുഭവ അനുസ്മരണ ശുശ്രൂഷ, വചന പ്രഘോഷണം, കുരിശ് ആരാധന, ദിവ്യകാരുണ്യ സ്വീകരണം എന്നിവ നടക്കും. രാത്രി കബറടക്കം.ശനിയാഴ്ച രാത്രി 8 ന് ഉയിർപ്പ് കുർബാന. ഞായർ രാവിലെ 5.30 നും 7 നും 8.30 നും ദിവ്യബലി. തങ്കി പള്ളിയുടെ ഫേസ് ബുക്ക് പേജിലും യൂ​ട്യൂബ് ചാനലിലും ചടങ്ങുകൾ തത്സമയം കാണാം.