
അമ്പലപ്പുഴ: കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ അമ്പലപ്പുഴ തെക്ക് യൂണിറ്റ് വാർഷിക പൊതുയോഗം ജില്ലാ വൈസ് പ്രസിഡന്റ് കെ.ഗോപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം.നാരായണൻ ആചാരി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സി.വി.പീതാംബരൻ, ഖജാൻജി എൻ.കെ. തങ്കപ്പൻ, സംസ്ഥാന കൗൺസിലർ വി.ശർമ്മദ, ബ്ലോക്ക് സെക്രട്ടറി കെ.ജി.വേണുനാഥൻ, എൽ. ശാന്തകുമാരിയമ്മ, ജി.അനിൽകുമാർ, കെ.വസന്തകുമാർ, സി.പി.കൃഷ്ണക്കുറുപ്പ്, ആനിമ്മ ടി.തോമസ്, ബി.സജീവ്, എൻ.രാജപ്പൻ പിള്ള ,കെ.പി.രാജമ്മ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.എം.നാരായണൻ ആചാരി (പ്രസിഡന്റ്), സി.വി.പീതാംബരൻ (സെക്രട്ടറി), എൻ.കെ.തങ്കപ്പൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.