
ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗിന്റെ പ്രിൻസിപ്പൽ അഡ്വൈസറായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ നിയമിച്ചു. അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണിത് കാബിനറ്റ് റാങ്കോടെയാണ് നിയമനം. ഒരു രൂപ ഹോണറേറിയം, സൗജന്യ സർക്കാർ താമസസൗകര്യം, വാഹനം മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും.
നിലവിൽ ബംഗാളിൽ തൃണമൂലിന്റെ പ്രചാരണത്തിന്റെ ചുക്കാൻ കിഷോറിനാണ്. തമിഴ്‌നാട്ടിൽ ഡി.എം.കെയുമായും സഹകരിക്കുന്നുണ്ട്. ബിഹാറിൽ നിതീഷ്‌കുമാറിന്റെ ജെ.ഡി.യുവിൽ ചേർന്നെങ്കിലും അഭിപ്രായഭിന്നതകൾക്ക് പിന്നാലെ പാർട്ടിയിൽ നിന്ന് കിഷോറിനെ പുറത്താക്കിയിരുന്നു.