mulla

ന്യൂഡൽഹി: മുല്ലപ്പെരിയാർ മേൽനോട്ടത്തിന് സുപ്രീംകോടതി നിയോഗിച്ച സമിതി കാര്യക്ഷമമല്ലെന്ന് കാണിച്ച് പ്രദേശവാസികൾ നൽകിയ ഹർജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ് ആർ.എഫ്. നരിമാൻ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അണക്കെട്ടിലെ സുരക്ഷ വിലയിരുത്താൻ ഭരണഘടനാ ബെഞ്ച് രൂപീകരിച്ച മേൽനോട്ട സമിതി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നെന്നാരോപിച്ച് കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീല കൃഷ്ണൻകുട്ടി, ജെസി മോൾ ജോസ് എന്നിവരാണ് ഹർജി നൽകിയത്.