devasom-bord

ന്യൂഡൽഹി :തിരുവിതാംകൂർ ദേവസ്വം ബോർഡിന് പുതിയ കമ്മിഷണറെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി അനുമതി നൽകി. നിലവിലെ കമ്മിഷണർ ബി. എസ്. തിരുമേനി സ്ഥാനമൊഴിയാൻ താത്പര്യമറിയിച്ച സാഹചര്യത്തിൽ പുതിയ നിയമനത്തിന് അനുമതി തേടിയുള്ള സംസ്ഥാന സർക്കാരിൻറെ ആവശ്യം ജസ്റ്റിസ് അശോക് ഭൂഷൺ ഉൾപ്പെട്ട ബെഞ്ച് അംഗീകരിച്ചു.

അഡിഷണൽ സെക്രട്ടറിമാരായ ബി. എസ്.പ്രകാശ്, ടി. ആർ. ജയ്‌പാൽ എന്നിവരിൽ ഒരാളെ പുതിയ കമ്മീഷണറായും, മറ്റെയാളെ ശബരിമല മാസ്റ്റർ പ്ലാൻ ഉന്നത അധികാര സമിതി മെമ്പർ സെക്രട്ടറിയായും നിയമിക്കണമെന്ന ആവശ്യവും കോടതി ശരിവച്ചു. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം.