
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള സ്‌ക്രീനിംഗ് കമ്മിറ്റിയെ അദ്ധ്യക്ഷ സോണിയഗാന്ധി പ്രഖ്യാപിച്ചു.
കർണാടകയിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എച്ച്.കെ. പാട്ടീൽ കമ്മിറ്റിയെ നയിക്കും. തെലങ്കാന എം.എൽ.എ ദുഡ്ഡില ശ്രീധർ ബാബു, സുശീൽകുമാർ ഷിൻഡെയുടെ മകളും മഹാരാഷ്ട്രയിലെ എം.എൽ.എയുമായ പ്രണിതി ഷിൻഡെ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങൾ.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ,മുല്ലപ്പള്ളി രാമചന്ദ്രൻ,രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിമാർ എന്നിവർ എക്‌സ് ഒഫിഷ്യോ അംഗങ്ങളുമാണ്.തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ സ്ക്രീനിംഗ് കമ്മിറ്റി അദ്ധ്യക്ഷനായി ദ്വിഗ്‌വിജയ് സിംഗിനെ നിയോഗിച്ചു. ഈ കമ്മിറ്റിയിൽ കൊടിക്കുന്നിൽ സുരേഷ് എം.പി അംഗമാണ്.