ncert

ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ചരിത്ര പാഠപുസ്തക സിലബസിൽ ഭേദഗതികൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് എൻ.സി.ഇ.ആർ.ടിക്ക് (നാഷണൽ കൗൺസിൽ ഫോർ എജ്യൂക്കേഷണൽ റിസർച്ച് ആന്റ് ട്രെയിനിംഗ്) വക്കീൽ നോട്ടീസ്.

ഔറംഗസേബ് തന്റെ ഭരണകാലത്ത് ഹിന്ദുക്ഷേത്രങ്ങളുടെ പുനർനിർമാണത്തിന് ധനസഹായം നൽകിയിരുന്നുവെന്ന പുസ്തകത്തിലെ പരാമർശത്തെ ചോദ്യം ചെയ്ത് രാജസ്ഥാനിൽ നിന്നുള്ള വിവരാവകാശ പ്രവർത്തകൻ തപീന്ദർ സിംഗാണ് നോട്ടീസ് അയച്ചത്.

ഹിന്ദുക്ഷേത്രങ്ങളുടെ പുനർനിർമാണത്തിന് ഔറംഗസേബ് ധനസഹായം നൽകിയിരുന്നു എന്നതിന് തെളിവുണ്ടോയെന്ന് ഇക്കൊല്ലം ജനുവരിയിൽ വിവരാവകാശ നിയമപ്രകാരം തപീന്ദർ സിംഗ് എൻ.സി.ഇ.ആർ.ടിയോട് ആരാഞ്ഞിരുന്നു. എന്നാൽ ഇതിന് തെളിവു നൽകാൻ എൻ.സി.ഇ.ആർ.ടിക്ക് കഴിഞ്ഞിരുന്നില്ല. ഇതിനു പിന്നാലെയാണ് തെറ്റായ ഭാഗം പുസ്തകത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തപീന്ദർ സിംഗ് വക്കീൽ നോട്ടീസ് അയച്ചത്.