
ന്യൂഡൽഹി: കൊവിഡ് കേസുകളുയരുന്ന കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലെത്തുന്ന യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ തീരുമാനം മരവിപ്പിച്ചതായി റിപ്പോർട്ട്.
നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ ഡൽഹി ദുരന്ത നിവാരണ അതോറിറ്റി തീരുമാനമെടുത്തെങ്കിലും ഇതുവരെ ഉത്തരവിറക്കിയിട്ടില്ല.
കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ചണ്ഡീഗഡ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കാണ് 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഫെബ്രുവരി 26 മുതൽ മാർച്ച് 15 വരെ നിർബന്ധമാക്കാൻ തീരുമാനിച്ചത്.