epf

ന്യൂഡൽഹി: പി.എഫ് നിക്ഷേപത്തിനുള്ള പലിശ 2021 -22 സാമ്പത്തിക വർഷത്തിലും 8.5 ശതമാനമായി നിലനിറുത്താൻ കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ്‌കുമാർ ഗംഗ്‌വാറിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ശ്രീനഗറിൽ ചേർന്ന ഇ.പി.എഫ്.ഒ സെൻട്രൽ ബോർഡ് യോഗം തീരുമാനിച്ചു. ഇതിന് ഇനി കേന്ദ്ര സർക്കാർ അംഗീകാരം നൽകേണ്ടതുണ്ട്.

കൊവിഡ് പ്രതിസന്ധി കാരണം പലിശ എട്ടു ശതമാനമാക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. 2018-19ൽ 8.65 ശതമാനമായിരുന്ന പലിശ 2019-20 സാമ്പത്തിക വർഷത്തിലാണ് 8.5 ശതമാനമായി കുറച്ചത്. ഏഴ് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.