mukthar-ansari

ന്യൂഡൽഹി: പഞ്ചാബിലെ റുപർ ജയിലിൽ കഴിയുന്ന ബി.എസ്.പി. എം.എൽ.എയായ മുക്താർ അൻസാരിയെ യു.പിയിലെ ഗാസിയാബാദിലേക്ക് മാറ്റണമെന്നുള്ള യു.പി. സർക്കാരിന്റെ ഹർജി വിധി പറയാൻ മാറ്റി.

പഞ്ചാബിലെ ജയിലിൽ കിടക്കുന്ന അൻസാരി നിയമവിരുദ്ധ പ്രവർത്തികളിൽ ഏർപ്പെടുന്നുവെന്നും അതിനാൽ ഡൽഹിയിലേക്കോ യു.പിയിലേക്കോ മാറ്റണമെന്നുമാണ് യു.പി സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം. അൻസാരിക്ക് പഞ്ചാബ് ജയിൽ അധികൃതർ ഒത്താശ ചെയ്യുന്നുവെന്നും ഹർജിയിൽ പറയുന്നു.

ഇത് എതിർത്ത പഞ്ചാബ് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ, യു.എ.പി.എ ചുമത്തി യു.പി പൊലീസ് മധുര ജയിലിൽ അടച്ച മലയാളി മാദ്ധ്യമപ്രവർത്തൻ സിദ്ദിഖ് കാപ്പനെ കേരളത്തിലെ ജയിലേക്ക് മാറ്റാൻ അനുവാദം നൽകുമോയെന്ന് ആരാഞ്ഞു. അനധികൃതമായ സ്വത്ത് സമ്പാദനം,​ മാഫിയ ഇടപാടുകൾ,​ കൊലപാതകം തുടങ്ങി നിരവധി കേസുകളാണ് അൻസാരിക്കെതിരെ നിലവിലുള്ളത്.