supream-court

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടവിൽ വച്ച് ഉപദ്രവിച്ചെന്ന കേസിൽ പിരിച്ചുവിട്ട ഉത്തരാഖണ്ഡ് സിവിൽ വനിത ജഡ്ജിയുടെ കേസിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. തനിക്ക് എതിരെയുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വനിതാ ജ‌ഡ്ജി സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട മൂന്നംഗ ബെഞ്ചിന്റെ തീരുമാനം. തുടർന്ന് ഹർജി പിൻവലിച്ച് ഹൈക്കോടതിയെ സമീപിക്കാനും നിർദേശിച്ചു. കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2018ലാണ് ഉത്തരാഖണ്ഡ് സർക്കാർ, വനിതാ ജഡ്ജിയെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും എല്ലാ അനുകൂല്യങ്ങളും റദ്ദാക്കുകയും ചെയ്തത്.