
ന്യൂഡൽഹി: മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ടൈം മാഗസിന്റെ മുഖചിത്രമായി കർഷക സമരത്തിൽ അണിനിരന്ന വനിതകൾ.
കർഷക സമരത്തിന് പിന്തുണയുമായി ഡൽഹിയിലെത്തിയ കേരളത്തിൽ നിന്നുള്ള ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയും ചിത്രത്തി. ഉൾപ്പെട്ടിട്ടുണ്ട്. കുഞ്ഞുങ്ങളെ കൈയിലേന്തി നില്ക്കുന്ന അമ്മമാർ, വയസായ സ്ത്രീകൾ, കൊച്ചു പെൺകുട്ടികൾ തുടങ്ങിയവർ മുദ്രാവാക്യം വിളിക്കുന്ന ചിത്രമാണ് കവർചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിക്രി അതിർത്തിയിൽ 100 ദിവസമായി സമരം ചെയ്യുന്നവരാണ് ഇവർ. മാർച്ച് എട്ട് മഹിളാ കിസാൻ ദിവസ് ആയി ആചരിക്കാനാണ് കർഷകരുടെ തീരുമാനം.