indian-railway

ന്യൂഡൽഹി: പ്ലാറ്റ്‌ഫോം ടിക്കറ്റ് വില കുത്തനെ വർദ്ധിപ്പിച്ചതിൽ വിശദീകരണവുമായി റെയിൽവേ. ടിക്കറ്റ് വില വർദ്ധന താത്കാലികമാണെന്നും കൊവിഡ് പശ്ചാത്തലത്തിൽ അനാവശ്യ ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമാണെന്നും റെയിൽവേ അറിയിച്ചു. 30 രൂപ മുതൽ 50 രൂപ വരെയാണ് പ്ലാറ്റ്‌ഫോം ടിക്കറ്റിന് വില വർദ്ധിപ്പിച്ചത്. അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് വില വർദ്ധനയെന്ന് റെയിൽവേ നേരത്തെ അറിയിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന് പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നത് പതിവാണെന്നും അധികൃതർ വിശദീകരിച്ചു. ആഘോഷവേളകളിൽ വില വർദ്ധിപ്പിക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.