a-p-abdullakutty-

ന്യൂഡൽഹി: പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പു നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്‌ദുള്ളക്കുട്ടിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.

2019ൽ ബി.ജെ.പിയിൽ ചേർന്ന അബ്‌ദുള്ളക്കുട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്നായിരുന്നു ആദ്യ സൂചനകൾ. മുൻപ് സി.പി.എം ടിക്കറ്റിൽ അബ്ദുള്ളക്കുട്ടി കണ്ണൂരിൽ നിന്ന് 1999, 2009 വർഷങ്ങളിൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ചതിന് സി.പി.എം പുറത്താക്കിയ ശേഷം കോൺഗ്രസിൽ ചേരുകയും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തിരുന്നു.