firing

ന്യൂഡൽഹി: സിംഘുഅതിർത്തിയിലെ കർഷക സമരകേന്ദ്രത്തിന് സമീപം നാലംഗ അജ്ഞാത സംഘം വെടിയുതിർത്തു. ഞായറാഴ്ച രാത്രി സിംഘുവിലെ ടി.ഡി.എം മാളിന് സമീപം ഭക്ഷണവിതരണ സമയത്തായിരുന്നു സംഭവം. ചണ്ഡിഗഢ് രജിസ്ട്രേഷൻ കാറിലെത്തിയ അക്രമികൾ മൂന്ന് റൗണ്ട് വെടിയുതിർത്തതെന്ന് കർഷകർ പറഞ്ഞു. വെടിയൊച്ച കേട്ടതോടെ ആളുകൾ ചിതറിയോടി. ആർക്കും പരിക്കില്ല. വെടിയുർതിർത്ത ശേഷം ഇവർ കാറിൽ രക്ഷപ്പെട്ടു. കുണ്ഡ്ലി പൊലീസ് സ്റ്റേഷനിൽ കർഷകർ പരാതി നൽകി.