
ന്യൂഡൽഹി: പൊതുപരീക്ഷകളിൽ സംവരണ വിഭാഗങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്ന കട്ട് ഓഫ് മാർക്ക് പരിധിയ്ക്ക് മുകളിൽ മാർക്ക് നേടുന്ന ഉദ്യോഗാർത്ഥികളെ (സംവരണ വിഭാഗം) ജനറൽ വിഭാഗ സീറ്റുകളിലേക്ക് പരിഗണിക്കാമെന്ന മുൻ ഉത്തരവ് ആവർത്തിച്ച് സുപ്രീംകോടതി.
തമിഴ്നാട് സർക്കാർ സർവ്വീസ് പരീക്ഷയുമായി ബന്ധപ്പട്ടെ ഹർജിയിലാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ദിനേശ് മഹേശ്വരി, ഹൃഷികേശ് റോയ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. സംവരണ കട്ട് ഓഫിന് മുകളിൽ മാർക്ക് നേടിയ ചില വിദ്യാർത്ഥികൾ സംവരണ സീറ്റിലേക്ക് അവകാശവാദമുന്നയിച്ചതിനെതിരെയാണ് തമിഴ്നാട് സുപ്രീംകോടയിൽ എത്തിയത്.