farm-bill

ന്യൂഡൽഹി: കർഷക സമരത്തിൽ പങ്കെടുക്കുന്ന സ്ത്രീകളോടുള്ള ആദരസൂചകമായി അന്താരാഷ്ട്ര വനിതാ ദിനമായ ഇന്നലെ 'വനിതാ കർഷകദിന'മായി ആചരിച്ച് സംയുക്ത കിസാൻമോർച്ച. ഡൽഹി അതിർത്തികളിലെ സിംഘു, തിക്രി, ഷാജഹാൻപ്പുർ, ഗാസിപ്പുർ, പൽവൽ എന്നീ സമരകേന്ദ്രങ്ങളെല്ലാം ഇന്നലെ പൂർണമായും നിയന്ത്രിച്ചതും പ്രസംഗിച്ചതുമെല്ലാം വനിതാ കർഷകരാണ്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, യുപി, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നായി ആയിരക്കണക്കിന് സ്ത്രീകൾ സമരകേന്ദ്രത്തിലെത്തി.

സമരകേന്ദ്രങ്ങളിലെ ഭക്ഷണവിതരണം, സുരക്ഷാ ചുമതല, ഗതാഗത നിയന്ത്രണം തുടങ്ങിയ കാര്യങ്ങളും വനിതാ കർഷകരുടെ നേതൃത്വത്തിലായിരുന്നു.
കർഷകപ്രക്ഷോഭത്തിന്റെ അടുത്ത ഘട്ട സമരങ്ങൾ മാർച്ച് 11 ന് പ്രഖ്യാപിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു.