sc-of-india

ന്യൂഡൽഹി :വാഹനാപകടത്തിൽ ജീവഹാനിയോ ഗുരുതരമായ പരിക്കോ പറ്റിയവർക്കുള്ള നഷ്ടപരിഹാരം കണക്കുകൂട്ടുമ്പോൾ ഭാവി കൂടി കണക്കിലെടുക്കണമെന്ന് സുപ്രീം കോടതി. വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ കാർത്തിക് സുബ്രമണ്യൻ നൽകിയ ഹർജിയിലാണ് നിർണായകമായ കോടതി വിധി. അപകടത്തിൽ 40 ശതമാനം അംഗവൈകല്യം സംഭവിച്ച കാർത്തിക്കിന് 3.4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയാൽ മതിയെന്ന് ഹൈക്കോടതിയിൽ നിന്നു വിധി സമ്പാദിച്ച ഇൻഷുറൻസ് കമ്പനിയോട് 21,60,000 രൂപ കൂടി അധികമായി നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. എട്ടാഴ്ചക്കകം തുക കൊടുത്തു തീർക്കണമെന്നും വിധിയിൽ വ്യക്തമാക്കി.