
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടത് ഭരണത്തുടർച്ച പ്രവചിച്ച് ടൈംസ് നൗ- സി വോട്ടർ സർവേ. 140 അംഗ നിയമസഭയിൽ എൽ.ഡി.എഫ് 78 - 86 സീറ്റ് നേടുമെന്നാണ് പ്രവചനം.
യു.ഡി.എഫ് 52 - 60 സീറ്റ് വരെയും ബി.ജെ.പി 0 - 2 മുതൽ സീറ്റ് വരെയും നേടുമെന്നും സർവേ പറയുന്നു. 2016 നെ അപേക്ഷിച്ച് എൽ.ഡി.എഫിന്റെ വോട്ടുവിഹിതത്തിൽ 0.6 ശതമാനത്തിന്റെ കുറവുണ്ടാകും. 2016 ൽ 43.5 ശതമാനമുണ്ടായിരുന്നത് 42.9 ആകും. യു.ഡി.എഫിന്റേത് 38.8 ശതമാനത്തിൽ നിന്ന് 37.6 ആയി കുറയും. സർവേയിൽ പങ്കെടുത്തവരിൽ 42.34 ശതമാനം പേരും ആഗ്രഹിക്കുന്നത് പിണറായി വിജയൻ മുഖ്യമന്ത്രിയാകണമെന്നാണ്. കേരളത്തിൽ നിന്ന് സർവേയിൽ പങ്കെടുത്തവരിൽ 55.84 പേരും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നും ആഗ്രഹിക്കുന്നു. 31.95 % പേർ നരേന്ദ്രമോദി പ്രധാനമന്ത്രിയായിരിക്കാനാണ് താത്പര്യപ്പെടുന്നത്.