election-commissinon

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ എട്ട് ഘട്ടങ്ങളായി നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഹർജി വ്യക്തമായി വായിച്ചു, എന്നാൽ ഹർജിക്കാരന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്ന് കേസ് തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. ബംഗാളിലെ തിരഞ്ഞെടുപ്പ് ആർട്ടിക്കിൾ 14, ആർട്ടിക്കിൾ 21 എന്നിവയുടെ ലംഘനമാണെന്നും അതിനാൽ നടപടികൾ നിറുത്തിവയ്ക്കണമെന്നുമായിരുന്നു അഭിഭാഷകനായ എം.എ. ശ‌ർമ സമർപ്പിച്ച ഹർജിയിലെ ആവശ്യം.