vaccine

ന്യൂഡൽഹി :കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചശേഷം 48 മണിക്കൂർ നേരത്തേക്ക് പൈലറ്റും ക്യാബിൻ ക്രൂ അംഗങ്ങളും ജോലി ചെയ്യേണ്ടതില്ലെന്ന് ഡി.ജി.സി.എ പ്രസ്താവനയിൽ അറിയിച്ചു.

48 മണിക്കൂർ നേരത്തേക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും ഇല്ലെങ്കിൽ മാത്രം ജോലിയിൽ പ്രവേശിച്ചാൽ മതിയാകും. പൈലറ്റ് വാക്‌സിൻ സ്വീകരിച്ച ശേഷം ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ കാണിക്കുകയാണെങ്കിൽ ഉത്തരവാദിത്വപ്പെട്ട ഡോക്ടർമാർ ഇവരെ പരിശോധിക്കും. തുടർന്ന് ആരോഗ്യപ്രശ്‌നങ്ങൾ മാറിയ ശേഷം ജോലിയിൽ പ്രവേശിക്കാമെന്നും ഡി.ജി.സി.എ വ്യക്തമാക്കി.