mahuva

ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസും രാജ്യസഭാംഗവുമായ രഞ്ജൻ ഗൊഗോയിക്കെതിരെ പാർലമെന്റിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ തൃണമൂൽ എം.പി മഹുവ മൊയ്‌ത്രയ്ക്കെതിരെ ബി.ജെ.പി എം.പി നിഷികാന്ത് ദുബെ അവകാശലംഘന നോട്ടീസ് നൽകി. പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനത്തിന്റെ ഒന്നാം ഘട്ടത്തിൽ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്‌ക്കിടെ ജസ്റ്റിസ് ഗൊഗോയ്ക്കെതിരെ ഉയർന്ന ലൈംഗിക ആരോപണവും രാജ്യസഭാ സീറ്റ് ലഭ്യതയും സൂചിപ്പിച്ചായിരുന്നു മൊയ്‌ത്രയുടെ പ്രസംഗം.