election-commission

ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഡി.ജി.പി വീരേന്ദ്രയെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ മാറ്റി. പകരം പി.നിരജ്നയനെ നിയമിച്ചു. ഉടൻ ഉത്തരവ് നടപ്പാക്കി ഇന്ന് രാവിലെ 10ന് റിപ്പോർട്ട് നൽകണമെന്ന് ബംഗാൾ ചീഫ് സെക്രട്ടറിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകി. സംസ്ഥാനത്തെ ക്രമസമാധാന സാഹചര്യം പരിഗണിച്ചാണ് തീരുമാനം. വീരന്ദ്രയെ തിരഞ്ഞെടുപ്പുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള മറ്റൊരു പോസ്റ്റിലേക്കും നിയമിക്കരുതെന്നും കമ്മിഷൻ വ്യക്തമാക്കി. മാർച്ച് 27നാണ് ബംഗാളിലെ ആദ്യ ഘട്ട തിരഞ്ഞെടുപ്പ്.