supream-court

ന്യൂഡൽഹി: അർഹതയും കഴിവുമുള്ള വനിതകൾക്ക് നാഷണൽ ഡിഫൻസ് അക്കാഡമിയിൽ പ്രവേശനം നിഷേധിക്കുന്നതിനെതിരെ അടിയന്തര നടപടിയാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസയച്ചു.

നാഷണൽ ഡിഫൻസ് അക്കാഡമി, നേവൽ അക്കാഡമി പരീക്ഷകളിലും നാഷണൽ ഡിഫൻസ് അക്കാഡമിയുടെ പരിശീലന പരിപാടിയിലും അർഹതയും കഴിവുമുള്ള വനിതകൾക്ക് അവസരം നിഷേധിക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കുഷ് കൽറയാണ് ഹർജി നൽകിയത്.

സ്ത്രീകളുടെ ശാരീരിക സവിശേഷതകളുടെ അടിസ്ഥാനത്തിൽ മാത്രം ഭരണഘടന ഉറപ്പു നൽകുന്ന തുല്യതയ്ക്കുള്ള അവകാശം നിഷേധിക്കപ്പെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡേ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, രാമസുബ്രഹ്മണ്യം എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.

സ്ത്രീയായതുകൊണ്ട് മാത്രം നാഷണൽ ഡിഫൻസ് അക്കാഡമിയിൽ പ്രവേശനം നിഷേധിക്കുന്നത് തുല്യതയ്ക്കും തുല്യ സംരക്ഷണത്തിനുമുള്ള മൗലിക അവകാശങ്ങളുടെ ലംഘനമാണ്. അർഹതയുള്ള വനിതകൾക്ക് മികച്ച പരിശീലനം നേടി സായുധ സേനകളെ നയിക്കാനുള്ള അവസരമാണ് ഇതിലൂടെ നിഷേധിക്കപ്പെടുന്നതെന്ന് ഹർജിയിൽ പറയുന്നു.