adv-mehmood-pracha

ന്യൂഡൽഹി: അഭിഭാഷകൻ മഹ്മൂദ് പ്രാചയുടെ വീടും ഓഫീസും റെയ്ഡ് ചെയ്യാൻ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ പുറപ്പെടുവിച്ച ഉത്തരവ് ഡൽഹി ഹൈക്കോടതി 12വരെ സ്റ്റേ ചെയ്തു.

കഴിഞ്ഞ വർഷം വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിചേർക്കപ്പെട്ട നിരവധിപ്പേരുടെ അഭിഭാഷകനാണ് ഇദ്ദേഹം. കഴിഞ്ഞ ഡിസംബറിലും ഇന്നലെയുമൊക്കെ അദ്ദേഹത്തിന്റെ വസതിയിൽ ഡൽഹി പൊലീസ് പരിശോധന നടത്തിയിരുന്നു.