anurag-takur

ന്യൂഡൽഹി: കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ ടെറിറ്റോറിയൽ ആർമിയുടെ ക്യാപ്ടനായി ചുമതലയേറ്റെടുത്തു. ഡൽഹിയിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം പദവി ഏറ്റെടുത്തത്. ഛണ്ഡിഗഡിൽ നടത്തിയ എഴുത്തു പരീക്ഷയും അഭിമുഖവും പാസായ അനുരാഗ്, ഭോപ്പാലിൽ പരിശീലനം പൂർത്തിയാക്കി 2016 ജൂലായിലാണ് സൈന്യത്തിന്റെ ഭാഗമായത്. അഞ്ചു വർഷത്തെ സേവനത്തിനു ശേഷമാണ് ഇപ്പോൾ ക്യാപ്ടനായത്. ടെറിറ്റോറിയൽ ആർമിയിൽ സ്ഥിരം കമ്മിഷൻ ഉദ്യോഗസ്ഥനായ ആദ്യത്തെ ബി.ജെ.പി എം.പിയാണ് അദ്ദേഹം.

ക്യാപ്ടനായതോടെ ഭാരതമാതാവിനേയും ഭാരതീയരേയും സേവിക്കാനുള്ള ഉത്തരവാദിത്വം ഏറുകയാണെന്ന് അനുരാഗ് ട്വീറ്റ് ചെയ്തു. അനുരാഗിന്റെ മുത്തച്ഛൻ സൈനികനായിരുന്നു. കുട്ടിക്കാലത്തെ തന്റെ ആഗ്രഹവും സൈനികനാകണം എന്നതായിരുന്നെന്നും അനുരാഗ് നേരത്തേ വ്യക്തമാക്കിയിരുന്നു.