
ന്യൂഡൽഹി: കർഷകസമരം നാലു മാസം പൂർത്തിയാവുന്ന 26ന് സംയുക്ത കിസാൻ മോർച്ച ഭാരത് ബന്ത് പ്രഖ്യാപിച്ചു. രാവിലെ മുതൽ വൈകിട്ടു വരെയുള്ള ബന്ത് വിജയിപ്പിക്കാൻ കർഷകരും തൊഴിലാളി സംഘടനകളും മറ്റുംസംഘടനകളും ഉൾപ്പെടുന്ന കൺവെൻഷൻ 17ന് നടത്തും. ഫുഡ് കോർപറഷേന്റെ സംഭരണശാലകൾ ഇല്ലാതാക്കുന്നതിൽ പ്രതിഷേധിച്ച് 'വയൽ സംരക്ഷിക്കൂ, ചന്തകൾ സംരക്ഷിക്കൂ" എന്ന മുദ്രാവാക്യവുമായി 19ന് രാജ്യവ്യാപകമായി വയൽ സംരക്ഷണ പരിപാടികൾ നടത്തും. ചന്തകൾക്ക് സമീപം ധർണ സംഘടിപ്പിക്കും.
ഭഗത് സിംഗിന്റെ രക്തസാക്ഷിത്വദിനമായ 23ന് യുവാക്കളെ പങ്കെടുപ്പിച്ചുള്ള പ്രതിഷേധം ഡൽഹി അതിർത്തിയിലെ സമരകേന്ദ്രങ്ങളിലുണ്ടാവും. ഹോളി ദിവസമായ 28ന് രാജ്യവ്യാപകമായി കാർഷികനിയമങ്ങളുടെ കോപ്പികൾ കത്തിക്കും.